2009, ജനുവരി 17, ശനിയാഴ്‌ച

പറഞ്ഞ് തുടങ്ങിയാ‍ല്‍.....................!




“ഞാന്‍ നിരപരാധിയാണ്”
ഈയൊരു ബ്ലൊഗെഴുത്തിലേക്ക് ഈയുള്ളവന്‍ കൂടി.......
ഇവിടെ മരുഭുമിയാണ് .മനസ്സും പേനയുമൊക്കെ അങ്ങനെ.........
ഉറ്റിവീഴുന്ന അക്ഷരകൂട്ടങ്ങളില്‍ വിലാപങ്ങളേ കാണൂ........
തിരിഞു നോക്കുമ്പോള്‍........?
ഉഴുതുമറിച്ച പാടങ്ങളെത്ര....... !
കെട്ടി മേഞ്ഞ വേഷങ്ങളെത്ര....!
ഇത്തിരി മുമ്പ് വരെ ഓരോ പ്രവാസിയും നല്ല എഴുത്തുകാരായിരുന്നു. അവരെഴുതിയതൊക്കെ കഥകള്‍‍ തന്നെ........!.
ഭാവനകല്‍ക്ക് പകരം വേദനകളില്‍‍ നിന്നാണ് അവര്‍ കഥകള്‍‍ രചിച്ചത്.
മഷിതുള്ളികള്‍ക്ക് പകരം വിയര്‍പ്പ് തുള്ളികളാണ് വരികളില്‍ കലര്‍ന്നത്.
വായനാലോകത്തിനപ്പുറം കടലുകല്‍ക്കിടയിലാണ്‍ അവ പറന്ന് നടന്നത്.
ഉറ്റവര്‍ നെയ്ത് കൂട്ടിയ കനവുകള്‍ക്ക് മുമ്പില്‍ സ്വയം ഉരുകി തീര്‍ന്ന പാവം പഥികന്മാര്‍ .

വല്ലതും എഴുതുമ്പോള്‍‍ അവരാണല്ലൊ എന്‍റെ വിഷയമാവുന്നത്. ഞാന്‍ പറയും. എനിക്ക് ഒരുപാട് പറയാനുണ്ട്. പറഞ്ഞ് പറഞ്ഞ് ഞാനൊന്ന് സമാധാനിച്ചോട്ടെ. ഒരുപക്ഷെ ഞാന്‍ അട്ടഹസിക്കും. പേനതുമ്പില്‍ നിന്ന് ശകാര വര്‍ഷങ്ങളും ഉണ്ടാവും. ആരും ഭയപ്പെടെണ്ട. ഒക്കെയും എന്നോട് തന്നെ.
അപ്പൊള്‍‍ ഞാന്‍ ഇവിടെയൊക്കെ തന്നെ കാണും. ഇങ്ങനെ ചില ‘എഴുത്ത് കുത്തു‘ കളുമായി.......




6 അഭിപ്രായങ്ങൾ:

എളമ്പിലാടന്‍ പറഞ്ഞു...

ബൂലോഗവാസികളെ ഞാനും നിങ്ങളുടെ കൂടെ

മുജീബ് കെ .പട്ടേൽ പറഞ്ഞു...

ഇജ്ജൊന്ന് നന്നായി കാണാന്‍ ഇക്ക് പെര്ത്ത് ആഗ്രഹണ്ട്.

സുമയ്യ പറഞ്ഞു...

എഴുത്തും കുത്തുമായിട്ട് എപ്പൊ എത്തും?.

yousufpa പറഞ്ഞു...

തവളയ്ക്ക് ആനയെ കാണുമ്പോഴുള്ള ആ ഇതില്ലേ അതുണ്ടാവണ്ട എന്തായാലും, താങ്കള്‍ പറഞ്ഞതു പോലെ അട്ടഹസിച്ചാല്‍.....
‘പൊട്ടിപ്പോകും മനേ.....പൊട്ടിപ്പോകും,

ഗൗരിനാഥന്‍ പറഞ്ഞു...

സ്വാഗതം...എഴുതു ഞങ്ങള്‍ കാത്തിരിക്കുന്നു

F A R I Z പറഞ്ഞു...

പ്രവാസിക്കു എന്നും അവന്റെ വേദനകള്‍ തന്നെ ഒരുപാടു പറയാനുണ്ടാകുമല്ലോ.പറഞ്ഞോളു

പറഞ്ഞത് നന്നായിരിക്കുന്നു .പറച്ചില്‍ തുടരുക

ഭാവുകങ്ങളോട,

----ഫാരിസ്‌
www.faarizmn4.blogspot.com
സന്ദര്‍ശിക്കുമല്ലോ